പുസ്തകങളുടെ സംബൂർണ വിവര പട്ടിക | Testimony (സാക്ഷ്യം)

ചിത്രം ഉള്ളടക്കം Format
എന്റെ കൃപ നിനക്കു മതി
by ഗുലാം മസീഹ്
ക്രിസ്തുവിനെ കണ്ടെത്തിയ പാക്കിസ്ഥാന്‍കാരന്റെ ഉദ്വോഗജനകമായ ജീവിതാനുഭവം വിവരിക്കുന്നു. അകമെനിന്നും പുറത്തുനിന്നും പീഢനങ്ങള്‍ അനുഭവിക്കേണ്ടിവന്നു എങ്കിലും തന്റെ ഭാര്യയോടും മക്കളോടും ഒത്ത് ദൈവത്തെ സ്നേഹിച്ച അനുഭവകഥ. ആംഗ്ലിക്കന്‍ സഭയില്‍ അഭിഷിക്തനായ ഒരു പട്ടക്കാരനായി തന്റെ മരണം വരേയും ദൈവത്തെ സേവിച്ചു.
PDF
ഞാന്‍ എന്തുകൊണ്ട് ഒരു ക്രിസ്ത്യാനിയായിതീര്‍ന്നു?
by സുല്‍ത്താന്‍ മുഹമ്മദ്പോള്‍
ഇത് അഫ്ഘാന്‍ സ്വദേശിയായ ഒരു മുസ്ലീമിന്റെ കഥയാണ്. താന്‍ എങ്ങിനെ ഒരു ക്രിസ്ത്യാനിയായിതീര്‍ന്നു എന്നും, താന്‍ വിശ്വസിച്ചുവന്ന മതത്തേക്കാള്‍ എന്ത് ശ്രേഷ്ടതയാണ് ക്രിസ്തീയവിശ്വാസത്തിനുള്ളതെന്നും ഈ ഗ്രന്ഥം പ്രതിപാതിക്കുന്നു. ക്രിസ്ത്യാനികളുമായി തനിക്ക് എറ്റുമുട്ടേണ്ടിവന്ന രോമാഞ്ചജനകമായ കഥ വിവരിക്കുന്നു. അവസാനം അവരുടെ ദൈവവിശ്വാസത്തില്‍ ആകൃഷ്ടനായി താനും യേശുക്രിസ്തുവിലെ വിശ്വാസത്താല്‍ രക്ഷകണ്ടെത്തിയ കഥ കഥനം ചെയ്യുന്നു.
PDF
നിത്യ ജീവനിലേക്കു ദൈവം എന്നെ തിരഞ്ഞെടുത്തു
by ഹംറാന്‍ അംബ്രി
ക്രിസ്തുമാര്‍ഗ്ഗത്തെ ശക്തിയായി എതിര്‍ത്തുവന്ന ഇന്തോനേഷ്യക്കാരാനായ ഒരു മുസ്ലീമിന്റെ മാനസാന്തരത്തിന്റെ കഥ. താന്‍ ബൈബിളിന്റെ സത്യസന്ധതയില്‍ വിശ്വസിക്കുകയും അത് മാറ്റത്തിരുത്തലുകള്‍ക്കു വിധേയമായിട്ടില്ല എന്നു ബോധ്യപ്പെടുകയും ചെയ്തു വസ്തുത. യേശുക്രിസ്തുവിന്റെ പുത്രത്വം, യേശുക്രിസ്തുവിന്റെ ദൈവീകത, യേശുക്രിസ്തുവിന്റെ മരണം, അവന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്, ത്രിത്വം എന്നീ മുസ്ലംകള്‍ക്കു മനസ്സിലാക്കാന്‍ കഴിയാത്ത സങ്കീര്‍ണമായ കാര്യങ്ങള്‍ എങ്ങിനെ തനിക്കു വിശ്വസിക്കാന്‍ കഴിഞ്ഞു എന്നുള്ള യാധാര്‍ത്ഥ്യം ഇതിലൂടെ വ്യക്തമാക്കുന്നു.
PDF