പുസ്തകങളുടെ സംബൂർണ വിവര പട്ടിക

ചിത്രം ഉള്ളടക്കം Format
എന്റെ കൃപ നിനക്കു മതി
by ഗുലാം മസീഹ്
ക്രിസ്തുവിനെ കണ്ടെത്തിയ പാക്കിസ്ഥാന്‍കാരന്റെ ഉദ്വോഗജനകമായ ജീവിതാനുഭവം വിവരിക്കുന്നു. അകമെനിന്നും പുറത്തുനിന്നും പീഢനങ്ങള്‍ അനുഭവിക്കേണ്ടിവന്നു എങ്കിലും തന്റെ ഭാര്യയോടും മക്കളോടും ഒത്ത് ദൈവത്തെ സ്നേഹിച്ച അനുഭവകഥ. ആംഗ്ലിക്കന്‍ സഭയില്‍ അഭിഷിക്തനായ ഒരു പട്ടക്കാരനായി തന്റെ മരണം വരേയും ദൈവത്തെ സേവിച്ചു.
PDF
കുരിശു സുവിശേഷത്തിലും ഖുറാനിലും
by ഇസ്കന്തര്‍ ജദീദ്
കുരിശു സുവിശേഷത്തിലും ഖുറാനിലും എന്ന വിഷയത്തെ കുറിച്ചു പഠിക്കുവാന്‍ പറ്റിയ ഉന്നതമായ ഒരു ഗ്രന്ഥമാണിത്. ഖുര്‍ആന്‍ ഇത് പാടെ നിഷേധിക്കുകയും സുവിശേഷം അതിനെ സക്തിയുക്തം സാധൂകരിക്കുകയും ചെയ്യുന്നുവോ? മനുഷ്യരുടെ പാപത്തിന് പരിഹാരം വരുത്തുവാനായി ക്രിസ്തു കുരിശില്‍ മരിച്ചു എന്നും പാപികളായ മനുഷ്യരോട് ദൈവം തന്നെ താഥാത്മ്യപ്പെടുത്തുകയും കുരിശിലെ യാഗമരണത്താല്‍ തന്റെ രക്തത്താല്‍ ദൈവം അവരെ വീണ്ടെടുക്കുകയും ചെയ്തു എന്നും ക്രിസ്തുമതം പഠിപ്പിക്കുന്നു. എന്നാല്‍ ഇസ്ലാമാകട്ടെ മറിയയുടെ പുത്രന്‍ ഈസാ കുരിശില്‍ തറക്കപ്പെട്ടില്ല എന്നും മറ്റൊരാള്‍ തനിക്ക് പകരം ക്രൂശിക്കപ്പെട്ടു എന്നും ദൈവം യാധാര്‍ത്ഥത്തില്‍ ഈസയെ ദൈവം തന്നിലേക്കു ഉയര്‍ത്തുകയും ചെയ്തു എന്നും വിശ്വസിക്കുന്നു.
PDF
ഞാന്‍ എന്തുകൊണ്ട് ഒരു ക്രിസ്ത്യാനിയായിതീര്‍ന്നു?
by സുല്‍ത്താന്‍ മുഹമ്മദ്പോള്‍
ഇത് അഫ്ഘാന്‍ സ്വദേശിയായ ഒരു മുസ്ലീമിന്റെ കഥയാണ്. താന്‍ എങ്ങിനെ ഒരു ക്രിസ്ത്യാനിയായിതീര്‍ന്നു എന്നും, താന്‍ വിശ്വസിച്ചുവന്ന മതത്തേക്കാള്‍ എന്ത് ശ്രേഷ്ടതയാണ് ക്രിസ്തീയവിശ്വാസത്തിനുള്ളതെന്നും ഈ ഗ്രന്ഥം പ്രതിപാതിക്കുന്നു. ക്രിസ്ത്യാനികളുമായി തനിക്ക് എറ്റുമുട്ടേണ്ടിവന്ന രോമാഞ്ചജനകമായ കഥ വിവരിക്കുന്നു. അവസാനം അവരുടെ ദൈവവിശ്വാസത്തില്‍ ആകൃഷ്ടനായി താനും യേശുക്രിസ്തുവിലെ വിശ്വാസത്താല്‍ രക്ഷകണ്ടെത്തിയ കഥ കഥനം ചെയ്യുന്നു.
PDF
ദൈവം ജഢത്തിൽ വെളിപ്പെട്ടുവോ?
by ഇസ്കന്തർ ജദീദ്
ദൈവം ജഢത്തിൽ അവതരിച്ചു മനുഷ്യശരീരത്തിൽ വസിക്കുക സാധ്യമാണോ? കന്യാമറിയയിൽ നിന്നും യേശു എങ്ങിനെ ജനിച്ചു എന്നു ഈ ഗ്രന്ഥകർത്താവു വിശദീകരിക്കുന്നു (മനുഷ്യരൂപത്തിൽ ആയി തീർന്നതാണോ?). ഈ ലോകത്ത് ജീവിച്ചപ്പോൾ (മനുഷ്യ സാദൃശ്യത്തിൽ കാണപ്പെട്ടതാണോ?) അവനു ദേഷ്യം വന്നു, ദാഹിച്ചു, യാത്ര ചെയ്തു, പരിക്ഷീണിതനായി ബോട്ടിൽ ഉറങ്ങുകപോലും ചെയ്തു. ദൈവത്തിന്റെ സര്‍വ്വ സമ്പൂര്‍ണ്ണതയും അവനില്‍ ഉണ്ടായിട്ടുപോലും മനുഷ്യര്‍ അവനെ നിന്ദിച്ചു. ചുരുക്കത്തില്‍ യേശു തന്റെ മാനുഷിക സ്വഭാവത്തിലേക്കു ചുരങ്ങി, എന്നിട്ടു പോലും താന്‍ തന്റെ സ്വഭാവത്തില്‍ ആകാശവും ഭൂമിയും നിറയപ്പെട്ടു. പിതാവിനോടും പരിശുദ്ധാത്മാവിനോടും ഏകീഭാവമുള്ളവനായും തീര്‍ന്നു. ഇതാണ് യേശുവിന്റെ അതുല്ല്യമായ സ്വഭാവവിശേഷണത്തിന്റെ മര്‍മ്മം. ("പിതാവില്ലാതെ മറ്റാരും പുത്രനെ അറിയുന്നില്ല" - മത്തായി 11:27)... ഇതാണ് പരമപ്രധാനമായ രഹസ്യം (മര്‍മ്മം) "ദൈവീകതയുടെ മഹാത്മ്യം എല്ലാ ചോദ്യങ്ങള്‍ക്കും അതീതമാണ്." അവന്‍ ജഢത്തില്‍ പ്രത്യക്ഷനായി" - 1 തിമോഥെയൊസ് 3:16
PDF
ദൈവവും ക്രിസ്തുവും
by ഇസ്കന്തര്‍ ജദീദ്
ദൈവം ആരാണ്? ദൈവത്തെ അറിയുവാന്‍ മനുഷ്യര്‍ക്കു സാധ്യമാണോ? ‍വിശുദ്ധ ത്രിത്വത്തിന്റെ ആധികാരികത എന്താണ്? ക്രിസ്തുവിനെ പരീക്ഷിക്കുവാന്‍ പിശാചിന്എങ്ങിനെ കഴിഞ്ഞു? ക്രിസ്തുവിനെ ഒരു പ്രവാചകനായി മാത്രം അംഗീകരിച്ചാല്‍ മതിയോ? ക്രിസ്തുവിന്റെ ദൈവീകത്വത്തിന് എന്തെല്ലാം തെളിവുകളാണുള്ളത് എന്നീ ചോദ്യങ്ങള്‍ക്കു ഈ ഗ്രന്ഥം ഉത്തരം നല്കുന്നു.
PDF
നാഥാ അവിടുത്തെ വഴി എന്നെ പഠിപ്പിക്കേണമേ
by ഇസ്കന്തര്‍ ജദീദ്
ദൈവത്തിലേക്കുള്ള സത്യസന്ധമായ വഴി ഏതെന്നറിയുവാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. ദൈവം ഏകനാകയാല്‍ സ്വർഗ്ഗത്തിലേക്കുള്ള വഴിയും ഒന്ന് മാത്രമായിരിക്കും. ദൈവത്തിന്റെ മതം ഇസ്ലാം മാത്രമാണെന്നാണ് മുസ്ലീകള്‍ വിശ്വസിക്കുന്നത്. ഇസ്ലാമാണോ യധാര്‍ത്ഥത്തില്‍ ദൈവത്തിലേക്കുള്ള മാര്‍ഗ്ഗം? യേശുക്രിസ്തു പറഞ്ഞു "ഞാനാണ് വഴി" യോഹന്നാന്‍ 14:6 യേശുവാണോ യധാര്‍ത്ഥത്തില്‍ ദൈവത്തിലേക്കുള്ള വഴി? ഈ പുസ്തകത്തില്‍ അതിനുള്ള ഉത്തരം നിങ്ങള്‍ക്ക് കാണാം.
PDF
നിത്യ ജീവനിലേക്കു ദൈവം എന്നെ തിരഞ്ഞെടുത്തു
by ഹംറാന്‍ അംബ്രി
ക്രിസ്തുമാര്‍ഗ്ഗത്തെ ശക്തിയായി എതിര്‍ത്തുവന്ന ഇന്തോനേഷ്യക്കാരാനായ ഒരു മുസ്ലീമിന്റെ മാനസാന്തരത്തിന്റെ കഥ. താന്‍ ബൈബിളിന്റെ സത്യസന്ധതയില്‍ വിശ്വസിക്കുകയും അത് മാറ്റത്തിരുത്തലുകള്‍ക്കു വിധേയമായിട്ടില്ല എന്നു ബോധ്യപ്പെടുകയും ചെയ്തു വസ്തുത. യേശുക്രിസ്തുവിന്റെ പുത്രത്വം, യേശുക്രിസ്തുവിന്റെ ദൈവീകത, യേശുക്രിസ്തുവിന്റെ മരണം, അവന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്, ത്രിത്വം എന്നീ മുസ്ലംകള്‍ക്കു മനസ്സിലാക്കാന്‍ കഴിയാത്ത സങ്കീര്‍ണമായ കാര്യങ്ങള്‍ എങ്ങിനെ തനിക്കു വിശ്വസിക്കാന്‍ കഴിഞ്ഞു എന്നുള്ള യാധാര്‍ത്ഥ്യം ഇതിലൂടെ വ്യക്തമാക്കുന്നു.
PDF
പാപവും പ്രായശ്ചിത്തവും ഇസ്ലാമിലും ക്രിസ്തുമാര്‍ഗ്ഗത്തിലും
by ഇസ്കന്തര്‍ ജദീദ്
മാനവകുലത്തില്‍ ആകമാനം പാപം രൂഢമൂലമായിരിക്കുന്നതിനാല്‍ രക്ഷ മനുഷ്യര്‍ക്ക് ആവശ്യമാണോ എന്ന ചോദ്യത്തിന് ഒരു പ്രസക്തിയുമില്ല. എല്ലാവരും പാപം ചെയ്തു. പശ്ചാതാപം കൊണ്ട് മാത്രം പാപം തുടച്ചുമാറ്റാന്‍ കഴിയുകയില്ല എന്ന് ഏതൊരു ഹ്രദയത്തിനും അറിയുകയും ചെയ്യാം. അതിനാല്‍ പാപക്ഷമപ്രാപിക്കുവാന്‍ ഒരു പാപ പരിഹാരബലി ആവശ്യമാണെന്ന യാധാർത്ഥ്യം ക്രിസ്തുമാർഗ്ഗത്തിലും ഇസ്ലാമിലും എങ്ങിനെ വിശദീകരിക്കുന്നു എന്നു ഈ ഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നു.
PDF