പുസ്തകങളുടെ സംബൂർണ വിവര പട്ടിക | Salvation (രക്ഷ)

ചിത്രം ഉള്ളടക്കം Format
കുരിശു സുവിശേഷത്തിലും ഖുറാനിലും
by ഇസ്കന്തര്‍ ജദീദ്
കുരിശു സുവിശേഷത്തിലും ഖുറാനിലും എന്ന വിഷയത്തെ കുറിച്ചു പഠിക്കുവാന്‍ പറ്റിയ ഉന്നതമായ ഒരു ഗ്രന്ഥമാണിത്. ഖുര്‍ആന്‍ ഇത് പാടെ നിഷേധിക്കുകയും സുവിശേഷം അതിനെ സക്തിയുക്തം സാധൂകരിക്കുകയും ചെയ്യുന്നുവോ? മനുഷ്യരുടെ പാപത്തിന് പരിഹാരം വരുത്തുവാനായി ക്രിസ്തു കുരിശില്‍ മരിച്ചു എന്നും പാപികളായ മനുഷ്യരോട് ദൈവം തന്നെ താഥാത്മ്യപ്പെടുത്തുകയും കുരിശിലെ യാഗമരണത്താല്‍ തന്റെ രക്തത്താല്‍ ദൈവം അവരെ വീണ്ടെടുക്കുകയും ചെയ്തു എന്നും ക്രിസ്തുമതം പഠിപ്പിക്കുന്നു. എന്നാല്‍ ഇസ്ലാമാകട്ടെ മറിയയുടെ പുത്രന്‍ ഈസാ കുരിശില്‍ തറക്കപ്പെട്ടില്ല എന്നും മറ്റൊരാള്‍ തനിക്ക് പകരം ക്രൂശിക്കപ്പെട്ടു എന്നും ദൈവം യാധാര്‍ത്ഥത്തില്‍ ഈസയെ ദൈവം തന്നിലേക്കു ഉയര്‍ത്തുകയും ചെയ്തു എന്നും വിശ്വസിക്കുന്നു.
PDF
പാപവും പ്രായശ്ചിത്തവും ഇസ്ലാമിലും ക്രിസ്തുമാര്‍ഗ്ഗത്തിലും
by ഇസ്കന്തര്‍ ജദീദ്
മാനവകുലത്തില്‍ ആകമാനം പാപം രൂഢമൂലമായിരിക്കുന്നതിനാല്‍ രക്ഷ മനുഷ്യര്‍ക്ക് ആവശ്യമാണോ എന്ന ചോദ്യത്തിന് ഒരു പ്രസക്തിയുമില്ല. എല്ലാവരും പാപം ചെയ്തു. പശ്ചാതാപം കൊണ്ട് മാത്രം പാപം തുടച്ചുമാറ്റാന്‍ കഴിയുകയില്ല എന്ന് ഏതൊരു ഹ്രദയത്തിനും അറിയുകയും ചെയ്യാം. അതിനാല്‍ പാപക്ഷമപ്രാപിക്കുവാന്‍ ഒരു പാപ പരിഹാരബലി ആവശ്യമാണെന്ന യാധാർത്ഥ്യം ക്രിസ്തുമാർഗ്ഗത്തിലും ഇസ്ലാമിലും എങ്ങിനെ വിശദീകരിക്കുന്നു എന്നു ഈ ഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നു.
PDF